Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Cultural Association Haverhill

Europe

കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഹാ​വ​ർ​ഹി​ലി​ന് ന​വ​നേ​തൃ​ത്വം

ഹാ​വ​ർ​ഹി​ൽ: കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഹാ​വ​ർ​ഹി​ലി​ന്‍റെ (കെ​സി​എ​എ​ച്ച്) 2026 - 27 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ​യും എ​ക്സി​ക്യൂ​ട്ടീ​വ് സ​മി​തി​യെ​യും വാ​ർ​ഷി​ക പൊ​തു​യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റാ​യി നോ​ബി​ൻ ത​മ്പി​യെ തെ​ര​ഞ്ഞെ​ടു​ത്തു. നീ​തു ജോ​ൺ, ബി​ജോ ജോ​യ് എ​ന്നി​വ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യും ഷി​ജോ ജോ​സ​ഫ് സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ​ന്ധ്യ ഷാ​ൻ, ജി​ജോ മാ​ത്യു എ​ന്നി​വ​ർ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യും പ്ര​വ​ർ​ത്തി​ക്കും.

ട്ര​ഷ​റ​റാ​യി ജി​ന്‍റോ​യും ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യി ജോ​സ്മോ​ൻ ബേ​ബി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജെ​റി​ന സു​ബി​ൻ പി​ആ​ർ​ഒ​യാ​യും നി​തി​ൻ വ​ർ​ഗീ​സ് ജോ​യി​ന്‍റ് പി​ആ​ർ​ഒ​യാ​യും ചു​മ​ത​ല​യേ​ൽ​ക്കും. ആ​ഷ്ലി ടെ​റ​ൻ​സ്, ജോ​ബി​ൻ​സ് ജോ​സ​ഫ് എ​ന്നി​വ​ർ ഐ​ടി കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കും.

എ​ക്സി​ക്യൂ​ട്ടീ​വ് സ​മി​തി അം​ഗ​ങ്ങ​ളാ​യി അ​ൻ​വ​ർ പെ​രു​വാ​ലി​ശേ​രി ചി​റ​യി​ൽ, അ​രു​ൺ പോ​ൾ, അ​നീ​ഷ് ജേ​ക്ക​ബ്, രാ​ജീ​വ് രാ​ജു, ജോ​ൺ​സ് മാ​ത്യു, പ്ര​ദീ​പ് മാ​ത്യു, ലി​ജോ വ​ർ​ക്കി, ലി​ജോ ജോ​സ​ഫ് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

അ​ൽ​ഫോ​ൻ​സ് സെ​ബാ​സ്റ്റ്യ​ൻ, ജേ​ക്ക​ബ് വ​ർ​ഗീ​സ് എ​ന്നി​വ​ർ എ​ക്സ് - ഓ​ഫീ​ഷ്യോ അം​ഗ​ങ്ങ​ളാ​യും സ​മി​തി​യു​ടെ ഭാ​ഗ​മാ​കും.

പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സാ​മൂ​ഹി​ക - സാം​സ്കാ​രി​ക ഐ​ക്യം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും പു​തു​ത​ല​മു​റ​യെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

അ​സോ​സി​യേ​ഷ​ന് ല​ഭി​ച്ച യു​ക്മ​യു​ടെ അം​ഗീ​കാ​ര​വും ഹാ​വ​ർ​ഹി​ൽ ടൗ​ൺ കൗ​ൺ​സി​ലി​ന്‍റെ പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ അം​ഗ​ത്വ​വും പ്രാ​ദേ​ശി​ക മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ൾ പു​തി​യ ക​മ്മി​റ്റി​യും എ​ക്സി​ക്യൂ​ട്ടീ​വ് സ​മി​തി​യും ചേ​ർ​ന്ന് ആ​ലോ​ചി​ച്ച് ഉ​ട​ൻ ആ​ക്ഷ​ൻ പ്ലാ​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും നേ​തൃ​ത്വം അ​റി​യി​ച്ചു.

Latest News

Corehub Up